Friday 10 May 2013

ഹയര്‍ സെക്കന്ററി ഏകജാലക പ്രവേശനം

  • ഹയര്‍ സെക്കന്ററി ഏകജാലക പ്രവേശനം മേയ് 15 മുതല്‍ അപേക്ഷാ വിതരണം ആരംഭിക്കും. 
  • അപേക്ഷകര്‍ക്ക് തന്നെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുവാനുള്ള സൗകര്യവും അന്നു മുതല്‍ ലഭ്യമാകുന്നതാണ്. 
  • അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി മേയ് 27 ആയിരിക്കും..
ഈ അധ്യയന വര്‍ഷത്തിലേക്കുളള പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന്റെ അപേക്ഷാഫാറവും പ്രോസ്‌പെക്ടസും മെയ് 15 മുതല്‍ സ്‌കൂളുകളില്‍ നിന്ന് ലഭിക്കും. ജില്ലയിലെ ഏത് സ്‌കൂളില്‍ നിന്നും അപേക്ഷ വാങ്ങാം. പൂരിപ്പിച്ച അപേക്ഷ മെയ് 27 ന് മുമ്പ് സ്‌കൂളില്‍ സമര്‍പ്പിക്കണം. ജില്ലയിലെ ഏത് സ്‌കൂളിലും പൂരിപ്പിച്ച അപേക്ഷ നല്‍കാം. അപേക്ഷകള്‍ ഓണ്‍ലൈനായും സമര്‍പ്പിക്കാം. സ്റ്റേറ്റ് സിലബസില്‍ ഇക്കൊല്ലം എസ്.എസ്.എല്‍.സി. പാസായ വിദ്യാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ ഇന്റര്‍നെറ്റ് കോപ്പി വച്ചാല്‍ മതി. ഒരു ജില്ലയിലെ എത്ര സ്‌കൂളുകളില്‍ അപേക്ഷിക്കുന്നതിനും ഒരു അപേക്ഷാഫാറം മതി. ലഭിച്ച ഗ്രേഡുകളുടെ അടിസ്ഥാനത്തില്‍ ഏതൊക്കെ സ്‌കൂളുകളില്‍ പ്രവേശനത്തിന് സാധ്യതയുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അറിയുന്നതിനുളള സൗകര്യം www.hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. സ്‌കൂള്‍ അടിസ്ഥാനത്തിലോ, കോഴ്‌സ് അടിസ്ഥാനത്തിലോ, കാറ്റഗറി അടിസ്ഥാനത്തിലോ അല്ലെങ്കില്‍ ഇവയെല്ലാം ചേര്‍ത്തോ അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാം. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 10 നും മുഖ്യ അലോട്ട്‌മെന്റുകള്‍ ജൂണ്‍ 25 നുമായിരിക്കും. ജൂണ്‍ 26 ന് ക്ലാസുകള്‍ ആരംഭിക്കും.

No comments:

Post a Comment