Tuesday 27 May 2014

Higher Secondary Single Window-2014

ഏകജാലകം വഴിയുള്ള ഹയര്‍ സെക്കണ്ടറി പ്രവേശന നടപടികള്‍ക്ക് തുടക്കമാകുന്നു. ഇത്തവണ ഓണ്‍ലൈനിലൂടെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ടും (പ്രിന്റൗട്ടില്‍ വിദ്യാര്‍ഥിയും രക്ഷകര്‍ത്താവും ഒപ്പിട്ടിരിക്കണം) ബന്ധപ്പെട്ട രേഖകളും  അപേക്ഷാ ഫീസും Rs 25 (25 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആയാലും മതി)സഹിതം ഏത് ജില്ലയിലേക്കാണോ അപേക്ഷിക്കുന്നത് ആ ജില്ലയിലെ ഏതെങ്കിലും ഒരു ഹയര്‍സെക്കണ്ടറി സ്കൂളില്‍ ജൂണ്‍ 12-നകം നല്‍കണം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്കായി പ്രിന്റ് ചെയ്ത അപേക്ഷാഫോമും പ്രോസ്പെക്‌ടസും ജൂണ്‍ ആദ്യവാരത്തോടെ സ്കൂളുകളില്‍ നിന്നും ലഭിക്കുന്നതാണ്.
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് പ്രോസ്‌പെക്‌ടസും നിര്‍ദ്ദേശങ്ങളും വായിച്ച് മനസിലാക്കണം.
പ്രോസ്‌പെക്ടസ് ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷാ ഫീസ് Rs 25 ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആയി പ്രിന്റ്ഔട്ടിനൊപ്പം സമര്‍പ്പിക്കണം.
അഡ്മിഷനുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഇവിടെ നിന്നും ലഭിക്കുന്നതാണ്
അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള വെബ്‌സൈറ്റ് വിലാസം http://www.hscap.kerala.gov.in/
How to Apply Online?
Click Here for WGPA Calculator
Click Here for Sports Quota Admission details 
SAMPLE APPLICATION FORM
അഡ്‌മിഷന്‍ പ്രവര്‍ത്തനഷെഡ്യൂള്‍
അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാനദിവസം: 12/06/2014
ട്രയല്‍ അലോട്ട്മെന്റ്  പ്രസിദ്ധീകരിക്കുന്ന ദിവസം :23/06/2014
ആദ്യ അലോട്ട്മെന്റ്                                   :30/06/2014
ക്ലാസുകള്‍ ആരംഭിക്കുന്നത്                            14/07/2014.
ശ്രദ്ധിക്കേണ്ട വസ്തുതകള്‍
  1. ഒരു ജില്ലയിലേക്ക് ഒരു അപേക്ഷ മാത്രമേ സമര്‍പ്പിക്കാവൂ
  2. ഒരു വിദ്യാര്‍ഥിക്ക് ഒന്നിലധികം ജില്ലകളിലേക്ക് പരിഗണിക്കമമെങ്കില്‍ ഓരോ ജില്ലയിലേക്കും പ്രത്യേകം പ്രത്യേകം അപേക്ഷകള്‍ അതത് ജില്ലകളില്‍ നല്‍കണം
  3. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ അപേക്ഷാഫോമിന്റെ വിലയായ 25 രൂപ പ്രിന്റൗട്ടിന്റെ ഒപ്പം സമര്‍പ്പിക്കണം. മറ്റുള്ളവര്‍ക്ക് 25 രൂപ നല്‍കിയാല്‍ അപേക്ഷാഫോമും പ്രോസ്പെക്‌ടസും ജൂണ്‍ ആദ്യ ആഴ്ചയില്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ നിന്നും ലഭിക്കുന്നതാണ്.
  4. സി ബി എസ് ഇ പത്താം തരം പാസായവര്‍ CBSE യുടെ ബോര്‍ഡ് തല പരീക്ഷ എഴുതിയവരാകണം. ഇവര്‍ ബോര്‍ഡ് പരീക്ഷയാണെഴുതിയത് എന്ന നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം (Annexure VIII) അമ്പത് രൂപയുടെ മുദ്രപത്രത്തില്‍ തയ്യാറാക്കി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
  5. അപേക്ഷഫോറം സമര്‍പ്പിക്കുമ്പോള്‍ സ്കൂളില്‍ നിന്നും ഒപ്പും സീലും വെച്ച് തിരികെ നല്‍കുന്ന Acknowledgement Slip പ്രവേശനനടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ സൂക്ഷിച്ചു വെക്കേണ്ടതാണ്.

Saturday 24 May 2014

ഹയര്‍സെക്കണ്ടറി ഏകജാലക പ്രവേശനം 2014

സംസ്ഥാനത്തെ സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ ഏകജാലക സംവിധാനത്തിലൂടെയുളള പ്ലസ് വണ്‍ പ്രവേശനത്തിനായുളള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നവാനുളള സൗകര്യം മെയ് 26 മുതല്‍ അഡ്മിഷന്‍ വെബ്‌സൈറ്റായ www.hscap.kerala.gov.in  ല്‍ ലഭിക്കും. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റൗട്ടിന്റെ കോപ്പിയില്‍ നിര്‍ദ്ദിഷ്ട സ്ഥാനത്ത് വിദ്യാര്‍ത്ഥിയും രക്ഷകര്‍ത്താവും ഒപ്പ് വച്ച് സ്വയം സാക്ഷ്യപ്പെടുത്തി അനുബന്ധരേഖകള്‍ സഹിതം ബന്ധപ്പെട്ട ജില്ലയിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാളിന് വെരിഫിക്കേഷനായി യഥാസമയം സമര്‍പ്പിക്കണം. വെരിഫിക്കേഷനായി സമര്‍പ്പിക്കുന്ന സമയത്ത് അപേക്ഷാ ഫീസായ 25 രൂപ അടക്കണം. അപേക്ഷകള്‍ ഓണ്‍ലൈനായും തുടര്‍ന്ന് വെരിഫിക്കേഷനായി സ്‌കൂളിലും സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 12. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിയാത്തവര്‍ക്കായി അപേക്ഷ ഫാറവും പ്രോസ്‌പെക്ടസും പ്രിന്റ് ചെയ്ത് ജൂണ്‍ ആദ്യവാരത്തോടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും ലഭ്യമാക്കും. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

Friday 2 May 2014

പരീക്ഷാഫലം

9.ഡി ക്ലാസ്സിലെ 2 കുട്ടികൾ ഒഴികെ എല്ലാവരും വിജയിച്ചിരിക്കുന്നു.. പരീക്ഷാഫലം സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.. വിജയികൾക്ക്‌ അഭിനന്ദനങ്ങൾ....

Thursday 1 May 2014

Vacation Training

ഈ വര്‍ഷത്തെ ഹൈസ്കൂള്‍ വിഭാഗം അവധിക്കാല അധ്യാപക പരിശീലനം മെയ് മാസം ആറാം തീയതി ആരംഭിക്കുന്നു.
പരിശീലനത്തിന് മൂന്ന് ബാച്ചുകളാണുള്ളത്.വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തിലുള്ള പരിശീലന കേന്ദ്രങ്ങളും ഓരോ വിഷയത്തിനുമുള്ള ബാച്ചുകളുടെ എണ്ണവും ചുവടെ ചേര്‍ത്തിരിക്കുന്നു. അധ്യാപകര്‍ക്ക് അവര്‍ക്കിഷ്ടമുള്ള ബാച്ച് തിരഞ്ഞെടുക്കാവുന്നതാണ്. ഇതിനായി പരിശീലന കേന്ദ്രങ്ങളുടെ ലിസ്റ്റ് പരിശോധിച്ച് ഓരോ വിഷയത്തിനുമുള്ള ബാച്ചുകളുടെ എണ്ണവും കണ്ടത്തിയതിനു ശേഷം ചുവടെയുള്ള ലിങ്ക് വഴി ഇഷ്ടമുള്ള ബാച്ച് തിരഞ്ഞെടുത്ത് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മെയ് ഒന്നിന് മുമ്പ് പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ അവര്‍ ആവശ്യപ്പെട്ട ബാച്ച് ലഭിക്കുകയുള്ളു.


  •   Batch 1-May  6-10
  •  Batch2  -May 12-16
  •  Batch 3 -May 19-23
     (എല്ലാ വിഷയങ്ങള്‍ക്കും മൂന്ന്ബാച്ചുകള്‍ ഉണ്ടായിരിക്കുന്നതല്ല)
പരിശീലനകേന്ദ്രങ്ങള്‍
പരിശീലനത്തിന് അനുയോജ്യമായ ബാച്ച് തിരഞ്ഞെടുക്കുന്നതിനുള്ള രജിസ്‌ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക
വിദ്യാഭ്യാസജില്ല മാറിയുള്ള രജിസ്ട്രേഷന്‍ അനുവദിക്കുന്നതല്ല
രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാനദിവസം മെയ് 1, 5PM
List of DRG's :Palakkad, Mannarkkad, Ottapalam