Sunday 30 June 2013

ഏകജാലകം രണ്ടാം അലോട്ട്‌ മെന്റ്‌

ഏകജാലക രീതിയിലുളള പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാമത്തേയും അവസാനത്തേതുമായ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദാംശങ്ങള്‍www.hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രവേശനം ജൂലൈ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ നടക്കും. താല്ക്കാലിക പ്രവേശനത്തില്‍ തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്താന്‍ ഇനി അവസരം ഉണ്ടായിരിക്കില്ല. അതുകൊണ്ട് തന്നെ അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികളും അതത് സ്‌കൂളുകളില്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ചവര്‍ അതത് സ്‌കൂളില്‍ നിര്‍ബന്ധമായി ജൂലൈ മൂന്നിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സ്ഥിര പ്രവേശനം നേടണം. പ്രവേശനം തേടേണ്ട ഏതെങ്കിലും തീയതികളില്‍ ബന്ധപ്പെട്ട സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുന്ന പക്ഷം ജൂലൈ നാലിനും പ്രവേശനം നേടാം. ജൂലൈ നാലിന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു.


Tuesday 18 June 2013

ഇന്‍കള്‍കെയ്റ്റ് സ്‌കോര്‍ഷിപ്പ്

ഇന്‍കള്‍കെയ്റ്റ് സ്‌കോളര്‍ഷിപ്പിനുളള സ്‌ക്രീനിങ് ടെസ്റ്റിന് സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 2013-14 അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം www.kstmuseum.com വെബ്‌സൈറ്റില്‍ ലഭിക്കും. അല്ലെങ്കില്‍ പേര്, ജനനതീയതി, ആണ്‍കുട്ടയോ/ പെണ്‍കുട്ടിയോ, രക്ഷകര്‍ത്താവിന്റെ പേര്, മേല്‍വിലാസം (പിന്‍കോഡ്, ഫോണ്‍ നമ്പര്‍ സഹിതം), ജില്ല, ഉള്‍പ്പെടുന്ന വിഭാഗം (എസ്.സി./എസ്.റ്റി., മറ്റുളളവര്‍), ഏഴാം ക്ലാസില്‍ പഠിച്ച സ്‌കൂളിന്റെ മേല്‍വിലാസം, വിദ്യാഭ്യാസ ജില്ല, സ്‌കൂള്‍ ഗ്രാമീണ മേഖലയിലാണോ, എട്ടാം ക്ലാസില്‍ പഠിക്കുന്ന സ്‌കൂളിന്റെ മേല്‍വിലാസം തുടങ്ങിയ വിവരങ്ങള്‍ വെളളക്കടലാസില്‍ രേഖപ്പെടുത്തി സ്‌കൂള്‍ അധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷ ജൂലൈ 22 നകം ഡയറക്ടര്‍, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം, വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം - 695 033 എന്ന വിലാസത്തില്‍ ലഭിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു.

സീനിയോറിറ്റി ലിസ്റ്റ്

ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എസ്.റ്റി/ എച്ച്.എസ്.എസ്.റ്റി (ജൂനിയര്‍)ഒഴിവുകളിലേക്ക് സര്‍ക്കാര്‍ സ്‌കൂളിലെ യോഗ്യരായ എച്ച്.എസ്.എ/യു.പി.എസ്.എ/എല്‍.പി.എസ്.എ അധ്യാപകരില്‍ നിന്നും ഓണ്‍ലൈന്‍ മുഖേന സ്വീകരിച്ച അപേക്ഷ പരിശോധിച്ച് അവയുടെ അന്തിമ സീനിയോറിറ്റിലിസ്റ്റ് പുന:ക്രമീകരിച്ച് പ്രസിദ്ധീകരിച്ചു. സീനിയോറിറ്റി ലിസ്റ്റ് www.hscap.kerala.gov.in/promotion വെബ്‌സൈറ്റില്‍ ലഭിക്കും. 
CLICK HERE FOR THE LIST

Monday 17 June 2013

പ്ലസ്‌ വണ്‍ ഏകജാലകം ഒന്നാം അലോട്ട്മെന്റ്റ് പ്രസിദ്ധീകരിച്ചു

പ്ലസ്‌ വണ്‍  ഏകജാലകം ഒന്നാം അലോട്ട്മെന്റ്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ്റ് ലഭിച്ചവർ 17,18,19 തിയ്യതികളിൽ അഡ്മിഷൻ
നടത്തേണ്ടാതാണ് .ഒന്നാം ഓപ്ഷൻ ലഭിച്ചവർ സ്ഥിരമായും
മറ്റു ഓപ്ഷനുകൾ ലഭിച്ചവർ താൽകാലികമായും അഡ്മിഷൻ നടത്തേണ്ടാതാണ്.

Thursday 6 June 2013

ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോര്‍ഷിപ്പ്


       2013-14 അധ്യയന വര്‍ഷത്തേക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. വാര്‍ഷികവരുമാനം ഒരുലക്ഷം രൂപയില്‍ കവിയാത്ത വിമുക്തഭടന്മാരുടെ പത്താം ക്ലാസ് മുതല്‍ ബിരുദാനന്തരബിരുദം വരെ പഠിക്കുന്ന കുട്ടികള്‍ക്ക് 2000 രൂപ മുതല്‍ 3500 രൂപ വരെ ഒറ്റത്തവണ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുകയോ സൈനിക ക്ഷേമ വകുപ്പിന്റെ വെബ്‌സൈറ്റ്
(www.sainikwelfarekerala.org) സന്ദര്‍ശിക്കുകയോ ചെയ്യാം. അവസാന തീയതി ഒക്ടോബര്‍ അഞ്ച്.
CLICK HERE for Instructions