Tuesday 30 April 2013

SAY EXAM CENTRES PALAKKAD EDUCATIONAL DISTRICT

2013 മെയ് മാസത്തിലെ SAY പരീക്ഷക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ഥികളുടെ അപേക്ഷകള്‍
പ്രധാനാധ്യാപകര്‍ 30/4/2013 വരെ സ്വീകരിക്കേണ്ടതും ഫപേക്ഷകള്‍ പ്രധാനാധ്യാപകന്റെ
റിപ്പോര്‍ട്ട് സഹിതം മുപ്പതിന് തന്നെ ബന്ധപ്പെട്ട സേ പരീക്ഷാ കേന്ദ്രത്തില്‍ ഏത്തിക്കേണ്ടതാണ്.
ഒരു സബ് ജില്ലയിലുള്ളവര്‍ക്ക് ഒരേ സ്കൂളാണ് പരീക്ഷാകേന്ദ്രം..

പാലക്കാട് വിദ്യാഭ്യാസജില്ലയിലെ സേ പരീക്ഷാ കേന്ദ്രങ്ങള്‍
വിദ്യാഭ്യാസഉപജില്ല          പരീക്ഷാകേന്ദ്രം
ALATHUR                      GGHS ALATHUR
KOLLENGODE             GGHS NENMARA
CHITTUR                       GGHS CHITTUR
COYALMANNAM         BEMHS PALAKKAD
PARLI                             GHS BIGBAZAR
PALAKKAD                   GMMGHSS PALAKKAD
MANNARKKAD            KHS KUMARAMPUTHUR
AGALI                             GVHS AGALI 

Friday 26 April 2013

ഉത്തരക്കടലാസുകളുടെ റീ വാല്യുവേഷന്‍ സ്‌ക്രൂട്ടിനി ഫോട്ടോകോപ്പി

ഉത്തരക്കടലാസുകളുടെ റീ വാല്യുവേഷന്‍ സ്‌ക്രൂട്ടിനി ഫോട്ടോകോപ്പി ഇവക്ക് 30/4/2013-ന് ഉച്ചക്ക് ഒരു മണിക്കുള്ളില്‍ പരീക്ഷാഭവന്റെ വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണമെന്ന് പരീക്ഷാഭവന്‍ അറിയിക്കുന്നു. ഓണ്‍ലൈനായി നല്‍കിയ അപേക്ഷയുടെ പ്രിന്റ് ഔട്ടും ബന്ധപ്പെട്ട സ്കൂളിലെ ഹെഡ്മാസ്റ്റര്‍ക്ക് നല്‍കണം.അപേക്ഷാ ഫീസും ഇതോടൊപ്പം നല്‍കേണ്ടതാണ്.
അപേക്ഷാ ഫീസ് താഴെപ്പറയും പ്രകാരമാണ്
പുനപരിശോധന (Scrutiny) :-          പേപ്പര്‍ ഒന്നിന് അമ്പത് രൂപ
ഫോട്ടോകോപ്പി (Photocopy):-        പേപ്പര്‍ ഒന്നിന് ഇരുനൂറ് രൂപ
പുനര്‍മൂല്യനിര്‍ണയും (Revaluation) :- പേപ്പര്‍ ഒന്നിന് നാനൂറ് രൂപ

ശ്രദ്ധിക്കേണ്ട വസ്തുതകള്‍
      പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷ നല്‍കുന്നവര്‍ Scrutinyക്ക് അപേക്ഷ നല്‍കേണ്ടതില്ല.മാര്‍ക്കുകള്‍ കൂട്ടി എഴുതുമ്പോള്‍ വ്യത്യാസം വന്നിട്ടുണ്ടെങ്കില്‍ അത് തിരുത്തുന്നതിനായാണ് ഫോട്ടോകോപ്പി സംവിധാനം ഉപയോഗിക്കുന്നത്. മാര്‍ക്കില്‍ വ്യത്യാസം വന്നിട്ടുണ്ടെങ്കില്‍ ഫോട്ടോകോപ്പി ലഭിച്ച് ഒരാഴ്ചക്കുള്ളില്‍ പരീക്ഷാഭവനില്‍ അതിനുള്ള അപേക്ഷ സമര്‍പ്പിക്കണം.
      Revaluation-ല്‍ ഉയര്‍ന്ന ഗ്രേഡ് ലഭിച്ചാല്‍ നല്‍കിയ തുക തിരികെ ലഭിക്കുന്നതാണ്. പുതിയ ഗ്രേഡുകള്‍ ഉള്‍പ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ മുഖേന നല്‍കുന്നതാണ്
      ഉത്തരക്കടലാസുകളുടെ റീ വാല്യുവേഷന്‍ സ്‌ക്രൂട്ടിനി ഫോട്ടോകോപ്പി ഇവക്കുള്ള അപേക്ഷകളുടെ വിവരം ഹെഡ്‌മാസ്റ്റര്‍മാര്‍ പരീക്ഷാഭവനിലേക്ക് അപ്‌ലോഡ് ചെയ്യേണ്ടതാണ്.

അപേക്ഷകള്‍ ഹെഡ്‌മാസ്റ്റര്‍മാര്‍ Online-ല്‍ Verify ചെയ്യേണ്ടതും ഫീസിന് രസീത് നല്‍കുകയും വേണം.വിശദവിവരങ്ങള്‍ക്ക് സര്‍ക്കുലര്‍ പരിശോധിക്കുക.
SSLC REVALUATION/SCRUTINY/PHOTOCOPY എന്നിവക്കുള്ള സര്‍ക്കുലറിനായി  ഇവിടെ ക്ലിക്ക് ചെയ്യുക
SSLC REVALUATION/SCRUTINY/PHOTOCOPY എന്നിവ ഓണ്‍ലൈനായി ചെയ്യുന്നതിനുള്ള ലിങ്കിനായി  ഇവിടെ ക്ലിക്ക് ചെയ്യുക

Thursday 25 April 2013

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു

     2013-14 വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഏകജാലക പ്രവേശന ഷെഡ്യൂള്‍
ഹയര്‍ സെക്കണ്ടറി വകുപ്പ് പ്രസിദ്ധീകരിച്ചു. മെയ് 10 മുതല്‍ അപേക്ഷകള്‍ വിതരണം ചെയ്ത് തുടങ്ങും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 24 ആണ്.
ട്രയല്‍ അലോട്ട്മെന്റ് ജൂണ്‍ നാലിനും ആദ്യ അല്ലോട്ട്മെന്റ് ജൂണ്‍ പത്തിനും നടക്കും.
ജൂണ്‍ 25-നകം അല്ലോട്ട്മെന്റുകള്‍ അവസാനിപ്പിച്ച് ജൂണ്‍ 26-ന് ക്ലാസുകള്‍ ആരംഭിക്കും.  സംസ്ഥാനത്ത് ആകെ 1822 സ്കൂളുകളിലായി 6708 ബാച്ചുകളിലും കൂടി 335400 സീറ്റുകളാണുള്ളത്.

ഷെഡ്യൂളിനും വിശദവിവരങ്ങള്‍ക്കും 

Wednesday 24 April 2013

ഈ വർഷം SSLC പരീക്ഷയിൽ 87.14% വിജയം നേടി. 
എട്ട്  കുട്ടികൾ സമ്പൂർണ്ണ A+ നേടി . വിജയികൾക്ക്‌  അഭിനന്ദനങ്ങൾ ...


Students secured 10 A+
1. 366568, SHAHAN . K . A
2. 366518, MUHAMMED RAZEEN . V
3. 366280, JISENA MOL .
4. 366231, ARUNA . K . S
5. 366294, NASHEEDA . T.K
6. 366304, RINSHABABY . 
7. 366358, THITHUMOL . M
8. 366218, SILPA . P
Students who secured 9 A+
1. 366221, SREENA . P
2. 366227, SWATHI .M
3. 366311, RUVANA . M
4. 366352, SINSINA . C
Students who secured 8 A+ 
1. 366204, ROHINI . P
2. 366256, ARIFA . C
3. 366284, MAJITHA . P
4. 366324, SAREESA . K
5. 366327, SERISA MOL
6. 366357, THASNIL MARJAN . P
7. 366418, JITHIN . K
8. 366508, MUHAMMED BINYAMIN . K . C
9. 366530, NAMIL NISHAN . P . P
Students who secured 7 A+ 
1. 366176, ANUSHA . T 
2. 366187, GAYATHRI . K . R
3. 366203, RINSIYA JASMIN . C . V
4. 366274, HASNA . C
5. 366445, AL BASITH . K.V
6. 366457, ASSAD ALI .T
7. 366485, MOHAMED ASLAM . P
8. 366525, MUHAMMED SHIBIL . P
9. 366526, MUHSIN BABU . N
10. 366549, SAFVAN . T
കൂടുതല്‍ വിവരങ്ങള്‍ക്ക്....
 
പാലക്കാട് ജില്ലയിലെ സ്കൂളുകളിലെ 2010 മുതലുള്ള വിജയശതമാനത്തിന് 





Tuesday 23 April 2013

എസ്.എസ്.എല്‍.സി പരീക്ഷാഫലം ഏപ്രില്‍ 24 ന്

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം ഏപ്രില്‍ 24 ന് (ബുധനാഴ്ച) 11.30 ന് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിക്കും. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (സ്പെഷ്യല്‍ സ്കൂള്‍) എ.എച്ച്.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്) പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഉണ്ടാവും. ചുവടെപറയുന്ന വെബ്സൈറ്റുകളില്‍ പരീക്ഷാഫലം ലഭിക്കും. keralapareekshabhavan.in, results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, results.itschool.gov.in.

Saturday 20 April 2013

എട്ടാം ക്ലാസ് പ്രവേശനം അപേക്ഷ ക്ഷണിച്ചു..

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ടെക്നിക്കല്‍ ഹൈസ്കൂളുകളില്‍ 
ഈ അധ്യയന വര്‍ഷത്തിലെ എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 
അപേക്ഷയും പ്രോസ്പെക്ടസും അതത് ടെക്നിക്കല്‍ ഹൈസ്കൂളുകളില്‍ നിന്നും ലഭിക്കും. 
പൂരിപ്പിച്ച അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് ഏഴ്. 
പ്രവേശന പരീക്ഷ മെയ് 10 രാവിലെ 10 മുതല്‍ 11.30 വരെ.