Friday 31 May 2013

എസ്.എസ്.എല്‍.സി. പുനര്‍മൂല്യനിര്‍ണയം : ഫലം പ്രസിദ്ധീകരിച്ചു.

എസ്.എസ്.എല്‍.സി. പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണ്ണയഫലം (ഒന്നാം ഘട്ടം) പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റായwww.keralapareekshabhavan.in ല്‍ പ്രസിദ്ധീകരിച്ചു. ഉയര്‍ന്ന ഗ്രേഡ് ലഭിച്ചിട്ടുള്ള പരീക്ഷാര്‍ത്ഥികള്‍ക്ക് അവരുടെ റിസല്‍ട്ട് വെബ്‌സൈറ്റില്‍ നിന്നും ജൂണ്‍ നാലുമുതല്‍ പ്രിന്റൗട്ട് എടുക്കാം. പുതുക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ 15-ന് വിതരണത്തിനായി ബന്ധപ്പെട്ട ജില്ലാവിദ്യാഭ്യാസ ആഫീസുകളിലും എത്തിക്കും. 
പുനര്‍മൂല്യനിര്‍ണയഫലത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday 28 May 2013

പ്ലസ്‌വണ്‍ : അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 30

സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന തീയതി മേയ് 30 വൈകുന്നേരം അഞ്ചുമണിവരെ ആയിരിക്കുമെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു. പുതുക്കിയ അഡ്മിഷന്‍ ഷെഡ്യൂളിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Friday 17 May 2013

ടി.ടി.സി , പോളിടെക്‌നിക്ക് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് ടി.ടി.ഐകളില്‍ 2013-2015 വര്‍ഷത്തെ ടി.ടി.സി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷകള്‍ മെയ് 31-നകം ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് സമര്‍പ്പിക്കണം. വിജ്ഞാപനത്തിന്റെ പൂര്‍ണരൂപവും അപേക്ഷാ ഫോറത്തിന്റെ മാതൃകയുംwww.education.kerala.gov.in എന്ന വെബ്‌സൈറ്റിലും വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലും ലഭിക്കും. വിശദവിവരങ്ങള്‍ ഡൗണ്‍ലോഡ്‌സില്‍

    സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള പോളിടെക്‌നിക് കോളേജുകളിലെ ത്രിവത്സര എഞ്ചിനീയറിങ് ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി മെയ് 31- വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദാംശങ്ങള്‍ക്ക് www.polyadmission.org സന്ദര്‍ശിക്കുക.

Wednesday 15 May 2013

HSST By Transfer Promotion - Final Seniority List

എച്ച്.എസ്.എസ്.ടി/എച്ച്.എസ്.എസ്.ടി-ജൂനിയര്‍ തസ്തികകളിലേക്ക് പ്രമോഷന്‍ ലഭിക്കുന്നതിന് യോഗ്യരായ HSA/UPSA/LPSA വിഭാഗങ്ങളിലെ അധ്യാപകരുടെ അന്തിമ സീനിയോറിറ്റി പ്രസിദ്ധീകരിച്ചു. 30/11/2011 വരെ സര്‍വ്വീസിലുള്ളവരുടെ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.  
ലിസ്റ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് താഴെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക

Seniority List of HSA
30/09/2008 ന് സര്‍വ്വീസിലുണ്ടായിരുന്നവരുടെ ലിസ്റ്റ് (Annexure-I A)
31/07/2009 ന് സര്‍വ്വീസിലുണ്ടായിരുന്നവരുടെ ലിസ്റ്റ് (Annexure-I B)
31/07/2010 ന് സര്‍വ്വീസിലുണ്ടായിരുന്നവരുടെ ലിസ്റ്റ് (Annexure-I C)
30/11/2011 ന് സര്‍വ്വീസിലുണ്ടായിരുന്നവരുടെ ലിസ്റ്റ് (Annexure-I D)

Seniority List of UPSA/LPSA
30/09/2008 ന് സര്‍വ്വീസിലുണ്ടായിരുന്നവരുടെ ലിസ്റ്റ് (Annexure-II A)
31/07/2009 ന് സര്‍വ്വീസിലുണ്ടായിരുന്നവരുടെ ലിസ്റ്റ് (Annexure-II B)
31/07/2010 ന് സര്‍വ്വീസിലുണ്ടായിരുന്നവരുടെ ലിസ്റ്റ് (Annexure-II C)
30/11/2011 ന് സര്‍വ്വീസിലുണ്ടായിരുന്നവരുടെ ലിസ്റ്റ് (Annexure-II D) 

സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട ഗവണ്‍മെന്‍റ് ഓര്‍ഡര്‍

Friday 10 May 2013

ഹയര്‍ സെക്കന്ററി ഏകജാലക പ്രവേശനം

  • ഹയര്‍ സെക്കന്ററി ഏകജാലക പ്രവേശനം മേയ് 15 മുതല്‍ അപേക്ഷാ വിതരണം ആരംഭിക്കും. 
  • അപേക്ഷകര്‍ക്ക് തന്നെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുവാനുള്ള സൗകര്യവും അന്നു മുതല്‍ ലഭ്യമാകുന്നതാണ്. 
  • അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി മേയ് 27 ആയിരിക്കും..
ഈ അധ്യയന വര്‍ഷത്തിലേക്കുളള പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന്റെ അപേക്ഷാഫാറവും പ്രോസ്‌പെക്ടസും മെയ് 15 മുതല്‍ സ്‌കൂളുകളില്‍ നിന്ന് ലഭിക്കും. ജില്ലയിലെ ഏത് സ്‌കൂളില്‍ നിന്നും അപേക്ഷ വാങ്ങാം. പൂരിപ്പിച്ച അപേക്ഷ മെയ് 27 ന് മുമ്പ് സ്‌കൂളില്‍ സമര്‍പ്പിക്കണം. ജില്ലയിലെ ഏത് സ്‌കൂളിലും പൂരിപ്പിച്ച അപേക്ഷ നല്‍കാം. അപേക്ഷകള്‍ ഓണ്‍ലൈനായും സമര്‍പ്പിക്കാം. സ്റ്റേറ്റ് സിലബസില്‍ ഇക്കൊല്ലം എസ്.എസ്.എല്‍.സി. പാസായ വിദ്യാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ ഇന്റര്‍നെറ്റ് കോപ്പി വച്ചാല്‍ മതി. ഒരു ജില്ലയിലെ എത്ര സ്‌കൂളുകളില്‍ അപേക്ഷിക്കുന്നതിനും ഒരു അപേക്ഷാഫാറം മതി. ലഭിച്ച ഗ്രേഡുകളുടെ അടിസ്ഥാനത്തില്‍ ഏതൊക്കെ സ്‌കൂളുകളില്‍ പ്രവേശനത്തിന് സാധ്യതയുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അറിയുന്നതിനുളള സൗകര്യം www.hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. സ്‌കൂള്‍ അടിസ്ഥാനത്തിലോ, കോഴ്‌സ് അടിസ്ഥാനത്തിലോ, കാറ്റഗറി അടിസ്ഥാനത്തിലോ അല്ലെങ്കില്‍ ഇവയെല്ലാം ചേര്‍ത്തോ അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാം. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 10 നും മുഖ്യ അലോട്ട്‌മെന്റുകള്‍ ജൂണ്‍ 25 നുമായിരിക്കും. ജൂണ്‍ 26 ന് ക്ലാസുകള്‍ ആരംഭിക്കും.

Thursday 9 May 2013

വിദ്യാഭ്യാസ അവകാശനിയമം ഉത്തരവായി

സംസ്ഥാനത്ത് വിദ്യാഭ്യാസ അവകാശനിയമം പ്രാബല്യത്തിലായി. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പറപ്പെടുവിച്ചു. ഉത്തരവിന്റെ വിശദാംശങ്ങള്‍.
  1. ഒന്നാം ക്ലാസില്‍ ചേരുന്നതിനുള്ള പ്രായപരിധി അഞ്ച് വയമായിരിക്കും.കേരളത്തില്‍ വിദ്യാഭ്യാസ അവകാശനിയമത്തിന്‍ കീഴില്‍ അഞ്ച് മുതല്‍ പതിനാല് വയസു വരെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നു.
  2. പുതിയ നിയമത്തിന്‍ കീവില്‍ അഞ്ചാം ക്ലാസ് എല്‍ പിയുടെയും എട്ടാം ക്ലാസ് യു പിയുടെയും ഭാഗമാകുമെങ്കിലും കേരളത്തിലെ പ്രത്യേകസാഹചര്യങ്ങള്‍ കണക്കിലെടുത്ത് അഞ്ച് മുതല്‍ യു പി വിഭാഗം പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ ഇനി മുതല്‍ ലോവര്‍ പ്രൈമറി & അപ്പര്‍ പ്രൈമറി എന്നും ഹൈസ്കൂള്‍ വിഭാഗം മാത്രമുള്ള സ്കൂളുകള്‍ അപ്പര്‍ പ്രൈമറി& ഹൈസ്കൂള്‍ എന്നും പുനര്‍നാമകരണം ചെയ്യും. ഇത്തരം സ്കൂളുകള്‍ കണ്ടെത്തി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിക്കുന്നതാണ്. എന്നാല്‍ പുതിയ പോസ്റ്റുകളോ ഡിവിഷനുകളോ പേരില്‍ വന്ന മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ അനുവദിക്കുന്നതല്ല.
  3. അധ്യാപക വിദ്യാര്‍ഥി അനുപാതം എല്‍ പി സ്കൂളുകളില്‍ (ഒന്ന് മുതല്‍ അഞ്ച് വരെ) 1:30 -ഉം യു.പി വിഭാഗത്തില്‍ (ആറ് മുതല്‍ എട്ട് വരെ) 1:35 -ഉം ആയിരിക്കും. ഇത് ആകെ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഡിവിഷനുകളുടെ അടിസ്ഥാനത്തിലാവില്ല നിര്‍ണയിക്കുന്നത്.
2013-14 അധ്യയന വര്‍ഷം മുതല്‍ പ്രാബല്യം

Wednesday 8 May 2013

Transfer and Posting

ഗവ.ഹൈസ്കൂള്‍ അധ്യാപകരുടെ സ്ഥലം മാറ്റത്തിനുള്ള താല്‍ക്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങള്‍ പത്താം തീയതിക്കുള്ളില്‍ സമര്‍പ്പിക്കണം..
വിവരങ്ങൾക്ക്‌

Tuesday 7 May 2013

സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 8% ക്ഷാമബത്ത

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത എട്ടുശതമാനം വര്‍ധിപ്പിക്കാനുള്ള ഫയലില്‍ മന്ത്രി കെ.എം.മാണി ഒപ്പിട്ടു. 2013 ജനവരി ഒന്നുമുതലാണ് ഇതിന് പ്രാബല്യം. ജൂണ്‍ മാസം മുതല്‍ ജീവനക്കാര്‍ക്ക് ഇത് ശമ്പളത്തോടൊപ്പം ലഭിക്കും. അതുവരെയുള്ള കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കും. പെന്‍ഷന്‍കാര്‍ക്ക് വര്‍ധിപ്പിച്ച ക്ഷാമബത്ത കുടിശ്ശിക സഹിതം ജൂണ്‍ മാസത്തില്‍ നല്‍കാനും ധനമന്ത്രി ശുപാര്‍ശ ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ ഉടന്‍ ഉത്തരവിറങ്ങും. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത എട്ടുശതമാനം വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തും ഇത് കൂട്ടാനുള്ള നിര്‍ദേശം മന്ത്രി മാണി തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്.

Saturday 4 May 2013

ഹയര്‍ സെക്കണ്ടറി അധ്യാപകരുടെ പൊതുസ്ഥലം മാറ്റം

2013-14 വര്‍ഷത്തെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപകരുടെ  പൊതുസ്ഥലം മാറ്റത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിച്ചു. മേയ് 2 മുതല്‍ 15 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.

ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നതിന്..
www.hscap.kerala.gov.in/transfer

Wednesday 1 May 2013

ഏകജാലകം

2013-14 അധ്യയന വര്‍ഷത്തില്‍ പ്ളസ് വണ്‍ കോഴ്സിന് ഏകജാലക സംവിധാനത്തില്‍
പ്രവേശനം നല്‍കുന്നതിനുള്ള പ്രോസ്പെക്ടസ് അംഗീകരിച്ച് ഉത്തരവായി.
ഉത്തരവിന്റെ പകര്‍പ്പിനും പ്രോസ്പെക്ടസിനും ക്ലിക്ക് ചെയ്യുക