Friday 26 April 2013

ഉത്തരക്കടലാസുകളുടെ റീ വാല്യുവേഷന്‍ സ്‌ക്രൂട്ടിനി ഫോട്ടോകോപ്പി

ഉത്തരക്കടലാസുകളുടെ റീ വാല്യുവേഷന്‍ സ്‌ക്രൂട്ടിനി ഫോട്ടോകോപ്പി ഇവക്ക് 30/4/2013-ന് ഉച്ചക്ക് ഒരു മണിക്കുള്ളില്‍ പരീക്ഷാഭവന്റെ വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണമെന്ന് പരീക്ഷാഭവന്‍ അറിയിക്കുന്നു. ഓണ്‍ലൈനായി നല്‍കിയ അപേക്ഷയുടെ പ്രിന്റ് ഔട്ടും ബന്ധപ്പെട്ട സ്കൂളിലെ ഹെഡ്മാസ്റ്റര്‍ക്ക് നല്‍കണം.അപേക്ഷാ ഫീസും ഇതോടൊപ്പം നല്‍കേണ്ടതാണ്.
അപേക്ഷാ ഫീസ് താഴെപ്പറയും പ്രകാരമാണ്
പുനപരിശോധന (Scrutiny) :-          പേപ്പര്‍ ഒന്നിന് അമ്പത് രൂപ
ഫോട്ടോകോപ്പി (Photocopy):-        പേപ്പര്‍ ഒന്നിന് ഇരുനൂറ് രൂപ
പുനര്‍മൂല്യനിര്‍ണയും (Revaluation) :- പേപ്പര്‍ ഒന്നിന് നാനൂറ് രൂപ

ശ്രദ്ധിക്കേണ്ട വസ്തുതകള്‍
      പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷ നല്‍കുന്നവര്‍ Scrutinyക്ക് അപേക്ഷ നല്‍കേണ്ടതില്ല.മാര്‍ക്കുകള്‍ കൂട്ടി എഴുതുമ്പോള്‍ വ്യത്യാസം വന്നിട്ടുണ്ടെങ്കില്‍ അത് തിരുത്തുന്നതിനായാണ് ഫോട്ടോകോപ്പി സംവിധാനം ഉപയോഗിക്കുന്നത്. മാര്‍ക്കില്‍ വ്യത്യാസം വന്നിട്ടുണ്ടെങ്കില്‍ ഫോട്ടോകോപ്പി ലഭിച്ച് ഒരാഴ്ചക്കുള്ളില്‍ പരീക്ഷാഭവനില്‍ അതിനുള്ള അപേക്ഷ സമര്‍പ്പിക്കണം.
      Revaluation-ല്‍ ഉയര്‍ന്ന ഗ്രേഡ് ലഭിച്ചാല്‍ നല്‍കിയ തുക തിരികെ ലഭിക്കുന്നതാണ്. പുതിയ ഗ്രേഡുകള്‍ ഉള്‍പ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ മുഖേന നല്‍കുന്നതാണ്
      ഉത്തരക്കടലാസുകളുടെ റീ വാല്യുവേഷന്‍ സ്‌ക്രൂട്ടിനി ഫോട്ടോകോപ്പി ഇവക്കുള്ള അപേക്ഷകളുടെ വിവരം ഹെഡ്‌മാസ്റ്റര്‍മാര്‍ പരീക്ഷാഭവനിലേക്ക് അപ്‌ലോഡ് ചെയ്യേണ്ടതാണ്.

അപേക്ഷകള്‍ ഹെഡ്‌മാസ്റ്റര്‍മാര്‍ Online-ല്‍ Verify ചെയ്യേണ്ടതും ഫീസിന് രസീത് നല്‍കുകയും വേണം.വിശദവിവരങ്ങള്‍ക്ക് സര്‍ക്കുലര്‍ പരിശോധിക്കുക.
SSLC REVALUATION/SCRUTINY/PHOTOCOPY എന്നിവക്കുള്ള സര്‍ക്കുലറിനായി  ഇവിടെ ക്ലിക്ക് ചെയ്യുക
SSLC REVALUATION/SCRUTINY/PHOTOCOPY എന്നിവ ഓണ്‍ലൈനായി ചെയ്യുന്നതിനുള്ള ലിങ്കിനായി  ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment